കാളകൂട മഹോത്സവം 


ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൽ നിന്നും നമുക്ക് മോചനം ലഭിച്ചിട്ട് 75 വർഷം കഴിഞ്ഞിരിക്കുന്നു. 75 വർഷങ്ങൾ കഴിഞ്ഞിട്ടും ബ്രിട്ടീഷ് ഭരണകൂടത്തിൽ നിന്നും അധികാരമേറ്റെടുത്ത ഇന്ത്യൻ ഭരണകൂടം സമ്പൂർണ പരാജയം ആണെന്ന് തെളിഞ്ഞു കൊണ്ടിരിക്കുന്നു . 130 കോടി ജനങ്ങളുള്ള ഇന്ത്യയിൽ 100 കോടി ജനങ്ങളിലേക്ക് ഇനിയും മൗലിക അവകാശങ്ങൾ പോലും എത്തിച്ചേർന്നിട്ടില്ല  വഴിനടക്കാൻ ഇന്നും അവകാശമില്ലാത്ത ദളിതരെ നമുക്ക് തിരുനെൽവേലിയിൽ കാണാം. അടിമകളെ ഇന്നും നമുക്ക് കാഞ്ചീപുരത്തെ അടിമ ഊരുകളിൽ കാണാം. മതത്തിന്റെ പേരിൽ അതിക്രൂരമായി ഈ രാജ്യത്ത് ന്യൂനപക്ഷങ്ങൾ കൊലചെയ്യപ്പെടുന്നത് കാണാം. ജനങ്ങളിൽ നിന്ന് അകന്നു മാറിയ  ജുഡീഷ്യൽ സംവിധാനം അഴിമതി നിറഞ്ഞ എക്സിക്യൂട്ടീവ്, വിലയ്ക്കെടുക്കാൻ ആകുന്ന എംഎൽഎമാർ. ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രം അല്ല ജനാധിപത്യത്തിന്റെ ജീവനായ രാഷ്ട്രീയ സാക്ഷരത ഈ രാജ്യത്ത് ഇല്ല ആൾക്കൂട്ട ആധിപത്യം മാത്രമാണ് ഇന്ത്യ.രണാധികാരി വർഗ്ഗത്തിനു മാത്രമാണ് ഈ 75 മത് വാർഷികം അമൃത മഹോത്സവം ആയിട്ടുള്ളത് വരുന്ന ഇന്ത്യൻ ജനതയ്ക്ക് ഇത് കാളകൂട മഹോത്സവമാണ്